പിതാവ് ഇഷ്ടാധാരമായി നല്‍കിയ വസ്തുവില്‍ കുട്ടികളുടെ അവകാശം ഒഴിവാക്കാത്തതിനെത്തുടർന്ന് കായലിൽ ചാടി ആത്മഹത്യാ ശ്രമം; അമ്മയെയും മൂന്നു മക്കളെയും രക്ഷിച്ച് നാട്ടുകാർ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
56667

കരുനാഗപ്പള്ളി: പിതാവ് ഇഷ്ടാധാരമായി നൽകിയ വസ്തുവിൽ കുട്ടികളുടെ അവകാശം ഒഴിവാക്കിയതിനെ തുടർന്ന് അമ്മയും മൂന്നു മക്കളും ആത്മഹത്യാശ്രമം നടത്തി. 

Advertisment

കുലശേഖരപുരം പുന്നക്കുളം മണിമംഗലത്ത് വീട്ടിൽ സന്ധ്യാദാസ(34)ണ് മൂന്ന് കുട്ടികളുമായി കനേറ്റി പാലത്തിൽ നിന്നും താഴെ കായലിലേക്ക് ചാടാൻ ശ്രമം നടത്തിയത്.

എട്ടുവയസുള്ള ഒരു കുട്ടിയും 7 വയസുള്ള ഇരട്ടക്കുട്ടികളും കൂടെയുണ്ടായിരുന്നു.

നാട്ടുകാർ ഇവരെ തടഞ്ഞുനിർത്തി പൊലീസിൽ അറിയിക്കുകയും പിങ്ക് പൊലീസ് സംഘം എത്തി ഇവരെ രക്ഷപ്പെടുത്തുകയും ചെയ്യും. 

സന്ധ്യാ ദാസിൻ്റെ മൂന്നാമത്തെ ഭർത്താവുമായി തെറ്റിപ്പിരിഞ്ഞതിനെ തുടർന്നു സ്വത്ത് പൂർണ്ണമായും സന്ധ്യാദാസിൻ്റെ പേരിൽ നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. 

ഇത് പിതാവ് നിരാകരിച്ചതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇവരെ പിന്നീട് കൊല്ലം ചൈൽഡ് ലൈനിൽ ഏൽപ്പിച്ചു.

Advertisment