Advertisment

സുരേഷ് ഗോപിയെ പ്രശംസിച്ചതില്‍ രാഷ്ട്രീയം കാണേണ്ടതില്ല,  എന്റെ രാഷ്ട്രീയവും സുരേഷ് ഗോപിയുടെ രാഷ്ട്രീയവും വേറെയാണ്,  ബി.ജെ.പിയിലേക്കു പോകുമെന്ന പ്രചാരണം തെറ്റാണ്, ഞാന്‍    ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുകയാണ്; നിലപാട് വ്യക്തമാക്കി തൃശൂര്‍ മേയര്‍

സുരേഷ് ഗോപിയെ മേയര്‍ പുകഴ്ത്തിയത്  ചര്‍ച്ചയായതിന്റെ പശ്ചാത്തലത്തിലാണ് മേയര്‍ നിലപാട് വ്യക്തമാക്കിയത്.

New Update
868

തൃശൂര്‍: കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയെ പ്രശംസിച്ചതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്. കഴിഞ്ഞദിവസം തൃശൂരില്‍ നടന്ന ചടങ്ങില്‍ ഇരുവരും ഒന്നിച്ചു പങ്കെടുത്തിരുന്നു. സുരേഷ് ഗോപിയെ മേയര്‍ പുകഴ്ത്തിയത്  ചര്‍ച്ചയായതിന്റെ പശ്ചാത്തലത്തിലാണ് മേയര്‍ നിലപാട് വ്യക്തമാക്കിയത്.

Advertisment

സുരേഷ് ഗോപിയെ പ്രശംസിച്ചതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. എന്റെ രാഷ്ട്രീയവും സുരേഷ് ഗോപിയുടെ രാഷ്ട്രീയവും വേറെയാണ്. ഞാന്‍ ബി.ജെ.പിയിലേക്കു പോകുമെന്ന പ്രചാരണം തെറ്റാണ്. ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുകയാണ്. സി.പി.എമ്മുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്.

 കോര്‍പറേഷന്റെ ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ കേന്ദ്രമന്ത്രി എത്തിയാല്‍ പോകാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. തൃശൂരിന് പുരോഗതി ആവശ്യമല്ലേ? അതിന് സുരേഷ് ഗോപി പദ്ധതി തയാറാക്കുന്നതും നല്ല കാര്യമാണ്. അദ്ദേഹത്തോട് സംസാരിക്കാന്‍ പാടില്ലെന്ന് പറയാന്‍ പറ്റുമോയെന്നും മേയര്‍ ചോദിച്ചു.

 

Advertisment