കരുനാഗപ്പള്ളി: ലൈംഗികാരോപണ പരാതിയില്‍ കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാനെതിരെ കേസ്. കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെതിരേ താല്‍ക്കാലിക വനിതാ ജീവനക്കാരി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
ഒരുവര്‍ഷമായി ചെയര്‍മാന്‍ നിരന്തരം മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. വഴങ്ങാതിരുന്നതിനാല്‍ വൃക്കരോഗിയായ ഭര്‍ത്താവിന്റെ മുഴുവന്‍ ചികിത്സ ചെലവും ഏറ്റെടുത്തുകൊള്ളാമെന്ന് പറഞ്ഞ് പീഡനത്തിന് മുതിര്‍ന്നു, ലൈംഗിക ചുവയോടെ സംസാരിച്ചു.
ഭര്‍ത്താവിന്റെ ചികിത്സാ ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു സംഭവം. പണം വേണമെങ്കില്‍ തന്റെയൊപ്പം വരണമെന്ന് നഗരസഭാ ചെയര്‍മന്‍ ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു.
സി.പി.എം. പ്രാദേശിക ഘടകങ്ങള്‍ക്കും ശേഷം സി.പി.എം. സംസ്ഥാന സെക്രട്ടറിയ്ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു.