New Update
/sathyam/media/media_files/2025/04/01/TtmcDb0O6qBRnBn9QhFl.jpg)
കാസര്‍കോഡ്: കഞ്ചാവ് കേസിലെ പ്രതി അറസ്റ്റ് ചെയ്യാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു. കുമ്പള ബംബ്രാണിയിലെ അബ്ദുള്‍ ബാസിതാണ് ആക്രമിച്ചത്.
Advertisment
കാസര്‍കോഡ് നാര്‍ക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥരായ കെ. പ്രജിത്, കെ. രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം.
100 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ അബ്ദുള്‍ ബാസിത് ഇരുമ്പുവടി കൊണ്ട് അക്രമിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us