/sathyam/media/media_files/2025/04/20/RJMIEHjwNOTBujC7ZcZ0.jpg)
കൊല്ലം: കൊല്ലത്ത് ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ച് യുവതി എം.ഡി.എം.എ. കടത്തിയ കേസില്‍ ഒരാള്‍ക്കൂടി പിടിയില്‍. കര്‍ണാടക സ്വദേശി സെയ്ദ് അര്‍ബ്ബാസി(25)നെയാണ് ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. എം.ഡി.എം.എ.കടത്തിനായി സിമ്മും എ.ടി.എം. കാര്‍ഡും സംഘടിപ്പിച്ച് നല്‍കുന്ന പ്രതിയെയാണ് ബെംഗളൂരുവില്‍ എത്തി പോലീസ് പിടികൂടിയത്.
മാര്‍ച്ച് 21നാണ് 90.45 ഗ്രാം എം.ഡി.എം.എയുമായി അഞ്ചാലുംമൂട് സ്വദേശി അനില രവീന്ദ്രന്‍ പിടിയിലായത്. കേസില്‍ യുവതിയുടെ മുഖ്യകൂട്ടാളിയായ കിളിക്കൊല്ലൂര്‍ സ്വദേശി ശബരിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നൈജീരിയിന്‍ സ്വദേശിയായ ഒരാളാണ് കേസിലെ മുഖ്യകണ്ണിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇയാളെ കണ്ടെത്താനായി ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ ആര്‍. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഒരാഴ്ച ബംഗളുരുവില്‍ തെരച്ചില്‍ നടത്തി. ഈ അന്വേഷണത്തിലാണ് കേസിലെ മറ്റൊരു പ്രതിയായ സെയ്ദ് അര്‍ബ്ബാസിനെ പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us