ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/2025/03/27/lm8qQulU618MvgZJUJmM.jpg)
കോഴിക്കോട്: തിക്കോടി കോടിക്കല്‍ കടപ്പുറത്തുനിന്നും മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.
Advertisment
പുതിയവളപ്പില്‍ പാലക്കുളങ്ങര കുനി ഷൈജു(40)വാണ് മരിച്ചത്. പീടിക വളപ്പില്‍ ദേവദാസന്‍, പുതിയ വളപ്പില്‍ രവി എന്നിവര്‍ക്ക് പരിക്കേറ്റു.
തിക്കോടി കല്ലകം ബീച്ചില്‍ നിന്നും മത്സ്യബന്ധത്തിന് പോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ കാറ്റില്‍ തോണി മറിയുകയായിരുന്നു. മറ്റു തോണിക്കാരാണ് ഇവരെ കരയിലെത്തിച്ചത്.
ഷൈജുവിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us