Advertisment

കോളജ് വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്‌സ്ബുക്ക് പേജുകളിലിട്ടു; എസ്.എഫ്.ഐ. നേതാവിനെതിരെ കേസെടുത്തു

കാലടി ശ്രീങ്കര കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ.  നേതാവുമായ രോഹിത്തിനെതിരെയാണ് കാലടി പോലീസ് കേസെടുത്തത്.

New Update
6466

കൊച്ചി: കോളജ് വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്‌സ്ബുക്ക് പേജുകളിലിട്ട സംഭവത്തില്‍ എസ്.എഫ്.ഐ. നേതാവിനെതിരെ കേസെടുത്തു. കാലടി ശ്രീങ്കര കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ.  നേതാവുമായ രോഹിത്തിനെതിരെയാണ് കാലടി പോലീസ് കേസെടുത്തത്.

Advertisment

ഇതേ കോളജിലെ വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോയാണ് അശ്ലീല ഫെയ്‌സ്ബുക്ക് പേജുകളിലിട്ടത്. കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയുടെ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. കോളേജിലെ ഇരുപതോളം വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ ഇയാള്‍ വിവിധ അശ്ലീല ഗ്രൂപ്പുകളില്‍ പങ്കുവച്ചെന്നാണ് സംശയം. രോഹിത്തിന്റെ  രണ്ടു ഫോണുകളും പോലീസ് കണ്ടെടുത്തു.

കോളേജിലുണ്ടായിരുന്നപ്പോള്‍ എസ്.എഫ്.ഐ. ഭാരവാഹിയായിരുന്നു ഇയാളെന്ന് പരാതിക്കാരി പറഞ്ഞു. കോളേജിന് സമീപത്ത് തന്നെയായിരുന്നു ഇയാളുടെ വീടെന്നും കോളേജില്‍ നിന്ന് പോയശേഷവും ഫോട്ടോഗ്രാഫറായ ഇയാള്‍ കോളേജിലെ പരിപാടികള്‍ക്ക് വന്നിരുന്നെന്നും പരാതിക്കാരി പറഞ്ഞു.
പ്രതിക്കെതിരെ  കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

Advertisment