വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവം: ഒരാള്‍ പിടിയില്‍

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നിന് തിക്കോടിക്കും നന്തി ബസാറിനും ഇടയില്‍ വച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്.

New Update
2424

കോഴിക്കോട്: തിരുവനന്തപുരം-കാസര്‍കോഡ് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. 

Advertisment

ഇയാള്‍ ഹിന്ദി സംസാരിക്കുന്നയാളാണെന്നും ചന്ദ്രു എന്നാണ് പേര് പറഞ്ഞെങ്കിലും പരസ്പര ബന്ധമില്ലാതെയാണ് സംസാരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. വെള്ളറക്കാട് വച്ച് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അംഗങ്ങള്‍ ഇയാളെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നിന് തിക്കോടിക്കും നന്തി ബസാറിനും ഇടയില്‍ വച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. പിന്‍ഭാഗത്തേയും മുന്‍ഭാഗത്തേയും കമ്പാര്‍ട്ട്മെന്റിലെ
രണ്ട് ഗ്ലാസുകള്‍ കല്ലേറില്‍ തകര്‍ന്നു. 

Advertisment