New Update
/sathyam/media/media_files/2025/03/23/tvTDlh5PQYGDkdwsw8id.jpg)
കോഴിക്കോട്: ലഹരി കേസുകളില്‍ ഉള്‍പ്പെടുന്നവരെ മഹല്ലില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനവുമായി കോഴിക്കോട് കുറ്റ്യാടി ദേവര്‍കോവിലിലെ തഖ്വാ ജുമുഅ മസ്ജിദ് മഹല്ല് കമ്മിറ്റി.
Advertisment
മഹല്ല് കമ്മിറ്റി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. പോലീസ് കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍. രേഖപ്പെടുത്തിയാല്‍ ഇവരുടെ വീട്ടില്‍ നടക്കുന്ന കല്യാണങ്ങള്‍ക്കോ മറ്റു ചടങ്ങുകള്‍ക്കോ മഹല്ലു കമ്മറ്റിയുടേയോ ഉസ്താക്കന്‍മാരുടേയോ സേവനങ്ങള്‍ ലഭിക്കില്ല. അവരോട് മഹല്ലുകാര്‍ സഹകരിക്കില്ലെന്നും തീരുമാനം എടുത്തതായി ഇമാം അബൂബക്കര്‍ മഹിമി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us