ആലപ്പുഴ: ടിവി റിമോട്ടിനെച്ചൊല്ലി അമ്മയുമായി വഴക്കിട്ടതിനെത്തുടര്‍ന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു. പുല്ല്കുളങ്ങര കരിപ്പാലില്‍ തങ്കച്ചന്റെയും സിന്ധുവിന്റെയും മകന്‍ ആദിത്യനാണ് മരിച്ചത്.
അമ്മ സിന്ധു ടിവിയുടെ റിമോട്ട് മാറ്റിവച്ചിരുന്നു. റിമോട്ട് തരണമെന്ന് ആദിത്യന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്ന് ആദിത്യന്‍ മുറിയില്‍ക്കയറി ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിനും നിയമപരമായ നടപടിക്രമങ്ങള്‍ക്കും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്പ്ലൈന്‍ നമ്പരുകള്‍: 1056, 0471-2552056)