ഹോം നഴ്‌സിങ് സ്ഥാപനത്തിലേക്ക്  അഭിമുഖത്തിനെന്ന വ്യാജേന വിളിച്ച് വരുത്തി യുവതിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

ഒളിവില്‍പ്പോയ പ്രതിയെ കണ്ണൂരില്‍ നിന്നാണ് പിടികൂടിയത്.

New Update
53535535

കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട് വച്ച് യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. മലപ്പുറം എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് അഷ്‌റഫിനെയാണ് അറസ്റ്റു ചെയ്തത്. ഒളിവില്‍പ്പോയ പ്രതിയെ കണ്ണൂരില്‍ നിന്നാണ് പിടികൂടിയത്.

Advertisment

2023 ഓഗസ്റ്റിലായിരുന്നു സംഭവം. ഹോം നഴ്‌സിങ് സ്ഥാപനം നടത്തുന്ന പ്രതി ഹോം നഴ്‌സിങ് സ്ഥാപനത്തിലേക്ക് ജോലിക്ക് ആളെ വേണമെന്ന പരസ്യം കണ്ട് വിളിച്ച യുവതിയെ അഭിമുഖത്തിനെന്ന വ്യാജേന കോഴിക്കോട്ടെ ഒരു ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment