നോമ്പുകഞ്ഞിയും പഴവര്‍ഗങ്ങളും കഴിച്ചു, വിശ്വാസികളുമായി സ്‌നേഹ സംഭാഷണവും; ചെട്ടിയങ്ങാടി ഹനഫി ജുമാ മസ്ജിദില്‍ നടന്ന നോമ്പ് തുറയില്‍ പങ്കെടുത്ത് സുരേഷ് ഗോപി

സുരേഷ് ഗോപി നോമ്പുകഞ്ഞി കുടിക്കുന്ന രീതി സോഷ്യല്‍ മീഡിയയില്‍ വൈറലായി.

New Update
242424

തൃശൂര്‍: ചെട്ടിയങ്ങാടി ഹനഫി ജുമാ മസ്ജിദില്‍ നടന്ന നോമ്പ് തുറയില്‍ പങ്കെടുത്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മസ്ജിദിലെത്തിയ അദ്ദേഹം നോമ്പ് കഞ്ഞി കുടിച്ചാണ് മടങ്ങിയത്.  

Advertisment

നോമ്പുകഞ്ഞിയും പഴവര്‍ഗങ്ങളും ഒരു തരി പോലും പാഴാക്കാതെയാണ് അദ്ദേഹം കഴിച്ചത്. വിശ്വാസികളുമായി സ്‌നേഹ സംഭാഷണവും നടത്തിയാണ് സുരേഷ് ഗോപി മടങ്ങിയത്. ഇതിനിടയില്‍ സുരേഷ് ഗോപി നോമ്പുകഞ്ഞി കുടിക്കുന്ന രീതി സോഷ്യല്‍ മീഡിയയില്‍ വൈറലായി.

''പടച്ചോന്‍ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തില്‍ തത്വമാക്കിയ വ്യക്തിയാണ്. എന്റെ അച്ഛനില്‍ നിന്നും ഞാനത് കണ്ടുപഠിച്ചിട്ടുണ്ട്. എന്റെ മക്കള്‍ എന്നെ പഠിച്ച് കഴിക്കുന്ന പാത്രം വിരലുവച്ച് വടിച്ചു കഴിക്കും. അങ്ങനെ പാരമ്പര്യമുണ്ട്...'' - എന്നദ്ദേഹം മുമ്പ് തെരഞ്ഞെടുപ്പു കാലത്ത് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പരിഹാസത്തിനെതിരേ പ്രതികരിച്ചിട്ടുണ്ട്.

Advertisment