എം.ഡി.എം.എയ്ക്ക് പകരം കര്‍പ്പൂരം നല്‍കിയെന്ന് പറഞ്ഞ്  തല്ലുകൂടി യുവാക്കള്‍; തടഞ്ഞുനിര്‍ത്തി പോലീസിനെ അറിയിച്ച് നാട്ടുകാര്‍

ഒതുക്കുങ്ങല്‍ പെട്രോള്‍ പമ്പിന് സമീപത്താണ് സംഭവം.

New Update
242423333

മലപ്പുറം: എം.ഡി.എം.എയ്ക്ക് പകരം കര്‍പ്പൂരം നല്‍കിയെന്ന് ആരോപിച്ച് ഒതുക്കുങ്ങലില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ കരീം വിവരം അറിയിച്ചതിനെത്തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി. പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. 

Advertisment

ഒതുക്കുങ്ങല്‍ പെട്രോള്‍ പമ്പിന് സമീപത്താണ് സംഭവം. പമ്പിന്റെ മുന്നില്‍ വച്ച് മൂന്ന് പേര് വഴക്കുണ്ടാകുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. തടഞ്ഞുനിര്‍ത്തി വിവരം തിരക്കിയപ്പോള്‍  എം.ഡി.എം.എ. എന്ന് പറഞ്ഞ് കര്‍പ്പൂരം നല്‍കിയെന്ന് പറഞ്ഞു. 

തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്ന്  അബ്ദുള്‍ കരീം പറഞ്ഞു. മേല്‍വിലാസം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിച്ചശേഷം പോലീസ് യുവാക്കളെ വിട്ടയച്ചു.

Advertisment