/sathyam/media/media_files/GDABsYICJOgu7A5MwAnf.jpg)
ആലപ്പുഴ: കലവൂരില്‍ സുഭദ്രയെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ പിടിയിലായ പ്രതികളായ മാത്യൂസിനെയും ശര്‍മിളയെയും മണ്ണഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ആലപ്പുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്റ്റേഷനില്‍ എത്തി. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം പ്രതികളെ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു.
പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം കസ്റ്റഡിയില്‍ വാങ്ങും. ഇതിനുശേഷമായിരിക്കും തെളിവെടുപ്പ്. കഴിഞ്ഞദിവസം കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
സെപ്റ്റംബര്‍ നാലിന് വീട്ടില്‍ നിന്നിറങ്ങിയ സുഭദ്രയെ കാണാതായതിന് പിന്നാലെ ഏഴിനാണ് മകന്‍ രാധാകൃഷ്ണന്‍ പോലീസിന് പരാതി നല്‍കിയത്. ക്ഷേത്ര ദര്‍ശനത്തിന് പോയ അമ്മ തിരികെ വന്നില്ലെന്നായിരുന്നു പരാതി. കോര്‍ത്തുശേരിയില്‍ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയുടേതെന്ന് മക്കള്‍ സ്ഥിരീകരിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us