ആലപ്പുഴ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവ ഡോക്ടര്‍ അറസ്റ്റില്‍. തമിഴ്‌നാട് മധുര സ്വദേശി ഡോ. കേശവ് രമണ(28)യാണ് പിടിയിലായത്.
തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി ഒരുവര്‍ഷമായി പീഡിപ്പിക്കുകയായിരുന്നു. ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നപ്പോഴാണ് സംഭവം. മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന വിവരം മറച്ചുവച്ചാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്.
ജോലി ഉപേക്ഷിച്ചു നാടുവിട്ട് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലായി ഒളിവില്‍കഴിഞ്ഞിരുന്ന പ്രതിയെ നോര്‍ത്ത് സി.ഐ സജികുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ദേവിക, സുഭാഷ്, വിനു, ലവന്‍
ലവന്‍, സുജിത് എന്നിവര്‍ അടങ്ങുന്ന അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.