സുഹൃത്തുക്കള്‍ കുളി കഴിഞ്ഞ് പോയിട്ടും സ്ഥലത്ത് തന്നെ തങ്ങി, തെരച്ചിലില്‍ കരയില്‍ വസ്ത്രങ്ങള്‍ അഴിച്ചുവച്ച നിലയില്‍; ഇരിട്ടിയില്‍ പുഴയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചെടിക്കുളം സ്വദേശി തടത്തില്‍ ജോബാ(33)ണ് മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
64646466

ഇരിട്ടി: ബാരാപ്പോള്‍ പുഴയുടെ ഭാഗമായ വട്ട്യറ പുഴയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കല്ലുമുട്ടി പുഴയില്‍ കണ്ടെത്തി. ചെടിക്കുളം സ്വദേശി തടത്തില്‍ ജോബാ(33)ണ് മരിച്ചത്.

Advertisment

വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജോബിന്‍ വട്ട്യറ തോണിക്കടവില്‍ എത്തുന്നത്. തങ്ങള്‍ മടങ്ങിയെങ്കിലും ജോബിന്‍ അവിടെത്തന്നെ നില്‍ക്കുകുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. 

രാത്രിയിലും ജോബിന്‍ വീട്ടില്‍ എത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ വട്ട്യറ പുഴക്കരയില്‍ ജോബിന്റെ വസ്ത്രം അഴിച്ചുവച്ച നിലയില്‍ കണ്ടെത്തി. ജോബിന്‍ പുഴയില്‍ പോയതാകാമെന്ന സംശയത്തില്‍ ഇരിട്ടി പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയും തുടര്‍ന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

Advertisment