New Update
/sathyam/media/media_files/2025/03/31/nEgcArsVnjv31woyAQvs.jpg)
കൊല്ലം: കേരളത്തിലേക്ക് എം.ഡി.എം.എ. എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയന്‍ സ്വദേശി പിടിയില്‍. അഗ്‌ബെദോ സോളമനെ(29)യാണ് കൊല്ലം ഇരവിപുരം പോലീസ് ഡല്‍ഹിയില്‍ നിന്ന് പിടികൂടിയത്.
Advertisment
കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയില്‍ നിന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്റെ നിര്‍ദ്ദേശ പ്രകാരം ഇരവിപുരം സിഐ രാജീവും സംഘവും മാര്‍ച്ച് 25ന് ഡല്‍ഹിയില്‍ എത്തി.
അവിടെ താമസിച്ച് നടത്തിയ അന്വഷണത്തിലാണ് അഗ്‌ബെദോ സോളമന്‍ പിടിയിലായത്. ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us