വടകര: മയക്കുമരുന്നു കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിന തടവും 1,00000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വടകര ചോറോട് മുട്ടുങ്ങല്‍ വെസ്റ്റ് കല്ലറക്കല്‍ വീട്ടില്‍ മുഹമ്മദ് ഫാസിലിനെയാണ് വടകര എന്‍.ഡി.പി.എസ്. കോടതി ജഡ് വി.ജി. ബിജു ശിക്ഷിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 16നാണ് സംഭവം. 54 ഗ്രാം എം.ഡി.എം.എയുമായി വടകര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി. വേണുവും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട് അസി.എക്‌സൈസ് കമ്മിഷണര്‍മാരായ എം. സുഗുണന്‍, സുരേഷ് കെ.എസ. എന്നിവര്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഇ.വി. ലിജീഷ് ഹാജരായി.