ഞാന്‍ തീരുമാനിച്ചാല്‍ എല്‍.ഡി.എഫിന്റെ 25 പഞ്ചായത്തുകളുടെ ഭരണം പോകും, എനിക്കെതിരായ കേസുകള്‍ നിലനില്‍ക്കാന്‍ പോകുന്നില്ല, നിയമസഭയില്‍ കസേരയുണ്ടാകുമെന്ന് വിചാരിക്കുന്നു, ഇല്ലെങ്കില്‍ നിലത്തിരിക്കും: പി.വി. അന്‍വര്‍

"തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കും"

New Update
56464646

മലപ്പുറം: സി.പി.എം. വെല്ലുവിളിക്കുകയാണെങ്കില്‍ അത് ഏറ്റെടുക്കാന്‍ തയാറാണെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. കഴിഞ്ഞ ദിവസം മലപ്പുറത്തു നടന്ന പൊതുയോഗം വിപ്ലവമായി മാറും. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച സര്‍വേ പുരോഗമിക്കുകയാണ്.

Advertisment

തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. ജനപിന്തുണയുണ്ടെങ്കില്‍ മാത്രം പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കും. യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും സി.പി.എം.  ജനപ്രതിനിധികളോടും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ തീരുമാനിച്ചാല്‍ എല്‍.ഡി.എഫിന്റെ 25 പഞ്ചായത്തുകളുടെ ഭരണം പോകും.

എനിക്കെതിരായ കേസുകള്‍ നിലനില്‍ക്കാന്‍ പോകുന്നില്ല. നിയമസഭയില്‍ കസേരയുണ്ടാകുമെന്ന് വിചാരിക്കുന്നു. ഇല്ലെങ്കില്‍ നിലത്തിരിക്കും. ഞാന്‍ പിന്നില്‍നിന്ന് നയിക്കാറില്ല. എന്ത് റിസ്‌കും മുന്നില്‍ നിന്നാണ് നയിക്കുക. അതാണ് എന്റെ രാഷ്ട്രീയം. മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുക്കാരനും മലപ്പുറം ജില്ലാ സെക്രട്ടറി വര്‍ഗീയവാദിയുമാക്കി. വര്‍ഗീയവാദിയല്ലെന്ന് തെളിയിക്കേണ്ടത് അധിക ബാധ്യതയായി വന്നു. 

സ്വര്‍ണക്കടത്തില്‍ പി. ശശിക്ക് ഷെയറുണ്ട്. ഒരു എസ്.പി മാത്രം വിചാരിച്ചാല്‍ അത് നടക്കില്ല. അത് മനസിലാക്കാന്‍ കോമണ്‍സെന്‍സ് മതി. സ്വര്‍ണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രി തലയ്ക്ക് വെളിവില്ലാതെ സംസാരിക്കുന്നെന്നും അന്‍വര്‍ പറഞ്ഞു.

Advertisment