New Update
/sathyam/media/media_files/fVVXqibLAsIBkZ9Hx62E.jpg)
തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന റേഷന്‍കട ആക്രമിച്ചു. കാലടി പ്ലാന്റേഷനില്‍ അതിരപ്പിള്ളി ഡിവിഷന്‍ ഒമ്പതാം ബ്ലോക്കിലുള്ള കടയാണ് ആന തകര്‍ത്തത്. കടയുടെ ഷട്ടര്‍ തകര്‍ത്ത് അരി പുറത്തേക്ക് വലിച്ചിട്ടു. റേഷന്‍കടയുടെ മുന്നിലുള്ള പോസ്റ്റും ആന തകര്‍ത്തു.