തൃശൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂര്‍ സി.എം.സി. മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. പത്തനംതിട്ട കൂടല്‍ സ്വദേശി ഫാദര്‍ ജേക്കബ് തോമസാണ് പിടിയിലായത്.
സീറ്റ് വാഗ്ദാനം ചെയ്ത് പരാതിക്കാരില്‍ നിന്ന് കോടികളാണ് പ്രതി തട്ടിയെടുത്തത്. ചെന്നൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ തൃശൂര്‍ വെസ്റ്റ് പോലീസ് പിടികൂടിയത്.