നിലമ്പൂരില്‍ ഓട്ടോറിക്ഷയും കാറും  കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം

വയനാട് വൈത്തിരി പൊഴുതന ആറാം മൈലില്‍ പെരിക്കാത്ര വീട്ടില്‍ മോയിന്‍ (83)നാണ് മരിച്ചത്.

New Update
42424

മലപ്പുറം: നിലമ്പൂരില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് വയോധികന്‍ മരിച്ചു. വയനാട് വൈത്തിരി പൊഴുതന ആറാം മൈലില്‍ പെരിക്കാത്ര വീട്ടില്‍ മോയിന്‍ (83)നാണ് മരിച്ചത്. ബന്ധു കുനിപ്പാല ചീരങ്ങാടന്‍ ശിഹാബ് (42), ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇണ്ണീന്‍കുട്ടി എന്നിവര്‍ക്ക് പരിക്കേറ്റു. 

Advertisment

മലപ്പുറം പോത്തുകല്ല് വെളുമ്പിയംപാടത്തുള്ള മില്ലുംപടിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടം. മോയിനും ബന്ധു ശിഹാബും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ എതിരെ വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

 

Advertisment