New Update
/sathyam/media/media_files/YVjHFLqVwYPBO1C1rf4D.jpg)
ആലപ്പുഴ: വഴിയാത്രക്കാര്‍ക്ക് നേരേ ഓലപ്പടക്കമെറിഞ്ഞ് കാര്‍ യാത്രക്കാര്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ രാത്രി ഏഴിന് ആലപ്പുഴ കാര്‍ത്തികപ്പള്ളി-മുതുകുളം റോഡിലായിരുന്നു സംഭവം.
Advertisment
അഞ്ച് യുവാക്കളാണ് വാഹനത്തില്‍ സഞ്ചരിച്ചത്. ഇവര്‍ പുറത്തേക്ക് പടക്കം എറിയുകയായിരുന്നു. ഇവര്‍ എറിഞ്ഞ ഓലപ്പടക്കം പിന്നാലെ വന്ന വാഹന യാത്രക്കാരന്റെ ദേഹത്തേക്കും വീണു. വാഹനത്തിന്റെ മുന്‍ ഭാഗത്ത് ഇരുന്നയാളാണ് പടക്കമെറിഞ്ഞത്.
ഇതിന് പിന്നാലെ വന്ന വാഹനത്തിലിരുന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നത്. ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us