കണ്ണൂര്‍: കര്‍ണാടക സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസ് അപകടത്തില്‍പ്പെട്ടു. ആറു പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് സംശയിക്കുന്നത്.
രാവിലെ ഏഴിന് ചെറുതാഴം അമ്പല റോഡ് കവലയില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ശബരിമല ദര്‍ശനം കഴിഞ്ഞ് പഴയങ്ങാടി ഭാഗത്ത് നിന്ന് പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. റോഡിന്റെ ഒരുവശത്തെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തെറിപ്പിച്ച ബസ് സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും വഴിയാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.