ആലുവയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട് സ്വദേശി ശക്തിവേലാ(48)ണ് മരിച്ചത്.

New Update
75757

കൊച്ചി: ആലുവയില്‍ ലോറി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി ശക്തിവേലാ(48)ണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. 

Advertisment

ആലുവ ദേശീയപാതയില്‍ തോട്ടക്കാട്ടുകരയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലാണ് ശക്തിവേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Advertisment