കൊച്ചി: കൊച്ചിയില്‍ നിന്നും വിദേശത്തേക്ക് രാസലഹരി കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് 11 വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. മൂന്നാം പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു.
മണ്ണാര്‍ക്കാട് സ്വദേശികളായ ഫൈസല്‍, അബ്ദുല്‍ സലാം എന്നിവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. 2018 ഫെബ്രുവരിയില്‍ നെടുമ്പാശേരിയിലേക്ക് വരികയായിരുന്ന കാറില്‍ നിന്ന് രണ്ടര കിലോഗ്രാം എം.ഡി.എം.എയാണ് എക്‌സൈസ് കണ്ടെടുക്കുകയായിരുന്നു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി ലക്ഷ്മണും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.