കോട്ടയം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തോല്‍വിക്ക് കാരണം പൊളിറ്റിക്കല്‍ ഇസ്‌ലാമാണെന്നും തോല്‍വിയുടെ പേരില്‍ സുരേന്ദ്രന്‍ മാറേണ്ട സാഹചര്യമില്ലെന്നും പി.സി. ജോര്‍ജ്.
സ്ഥാനാര്‍ഥി സംബന്ധിച്ച് നഗരസഭയില്‍ അതൃപ്തിയുണ്ടായിരുന്നു. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. പാലക്കാട് മൂന്ന് പേര്‍ സ്ഥാനാര്‍ഥികളാകാന്‍ തയാറായിരുന്നു.
മൂന്ന് പേരുടെ പട്ടികയാണ് കേന്ദ്രനേതൃത്വത്തിന്റെ മുന്നിലെത്തിയത്. അതില്‍ നിന്നും ഒരു പേര് തെരഞ്ഞെടുക്കുകയായിരുന്നു. തോല്‍വിയുടെ പേരില്‍ സുരേന്ദ്രന്‍ മാറേണ്ട സാഹചര്യമില്ല. ജയിച്ചപ്പോള്‍ സുരേന്ദ്രന് എന്തെങ്കിലും പ്രൊമോഷന്‍ നല്‍കിയിരുന്നോയെന്നും പി.സി. ജോര്‍ജ് ചോദിച്ചു.