ഗുരുവായൂര്‍: സ്‌കൂട്ടറില്‍ പോകുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് കൈച്ചെയിന്‍ പൊട്ടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. കുന്നംകുളം കിഴൂര്‍ പുത്തിയില്‍ ശ്രീക്കുട്ടന്‍ (26), ചാവക്കാട് തിരുവത്ര കണ്ണച്ചി വീട്ടില്‍ അനില്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി വ്യാജ നമ്പര്‍ പ്ലേറ്റ് വച്ച് സ്‌കൂട്ടറില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് പിന്തുടര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു. ഇതിനിടെ
രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു.
താമരയൂരിലും അരിയന്നൂരിലുമാണ് കൈച്ചെയിന്‍ കവര്‍ച്ചയുണ്ടായത്. സ്‌കൂട്ടറില്‍ പോകുന്ന സ്ത്രീകളില്‍ കൈച്ചെയിന്‍ ധരിച്ചിട്ടുള്ളവരെ നിരീക്ഷിച്ച ശേഷം അവരെ പിന്തുടര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തിയശേഷം കവര്‍ച്ച നടത്തുന്നതായിരുന്നു പ്രതികളുടെ രീതി.