പാലക്കാട്: ശ്രീകൃഷ്ണപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കരിമ്പുഴ ആറ്റാശേരി കൊലോത്തൊടി ജുനൈദാ(21)ണ് അറസ്റ്റിലായത്. പെണ്‍കുട്ടി ഏഴുമാസം ഗര്‍ഭിണിയാണ്.
ഫെബ്രുവരിയില്‍ ജുനൈദ് ജോലി ചെയ്തിരുന്ന കോട്ടയത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. തൃശൂരിലെ ഹോട്ടലിലാണ് ജുനൈദ് ഇപ്പോള്‍ ജോലി ചെയ്യുന്നത്.