New Update
/sathyam/media/media_files/lewpWerluyUz72tDp52v.jpg)
കണ്ണൂര്‍: സി.പി.എം. നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്റെ 53-ാം രക്തസാക്ഷിദിനത്തോട് അനുബന്ധിച്ച് പയ്യാമ്പലത്ത് നടന്ന അനുസ്മരണ പരിപാടിയില്‍ ഇ.പി. ജയരാജന്‍ പങ്കെടുത്തില്ല. സി.പി.എം. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
Advertisment
സി.പി.എം. ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പിലായിരുന്നു ഇ.പി. ജയരാജന്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍, അന്തരിച്ച സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ സംസ്‌കാര ചടങ്ങിലും തുടര്‍ന്ന് നടക്കുന്ന അനുസ്മരണ പരിപാടിയിലും പങ്കെടുക്കാനായി പോയത് കൊണ്ടാണ് അഴീക്കോടന്‍ അനുസ്മരണത്തില്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കാത്തതെന്നാണ് ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ വിശദീകരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us