തൃശൂര്‍: കയ്പ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലന്‍സില്‍ തള്ളിയ സംഭവത്തില്‍ നാലുപേര്‍ കൂടി പിടിയില്‍. കണ്ണൂര്‍ സംഘത്തില്‍ ഉള്‍പ്പെട്ട ഫായിസ്, മുജീബ്, സലീം എന്നിവരും കയ്പ്പമംഗലം സ്വദേശിയായ ഒരാളുമാണ് പിടിയിലായത്.
കോയമ്പത്തൂര്‍ സോമണ്ണൂര്‍ സ്വദേശി അരുണാണ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ അഴീക്കലിലെ ഐസ് ഫാക്ടറി ഉടമ മുഹമ്മദ് സാദിക്കില്‍ നിന്നും അരുണ്‍ പത്ത് ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഈ പണം തിരികെ വാങ്ങാന്‍ അരുണിനെ വിളിച്ചുവരുത്തിയ ശേഷം മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു
ശേഷം ആംബുലന്‍സ് വിളിച്ചുവരുത്തി മൃതദേഹം അതില്‍ കയറ്റി. പരിക്കേറ്റ രോഗിയെ ആശുപത്രിയില്‍ എത്തിക്കണമെന്നും തങ്ങള്‍ കാറില്‍ പിന്നാലെയുണ്ടെന്നും ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ച് ആംബുലന്‍സ് ആശുപത്രിയിലേക്കയച്ചു. തുടര്‍ന്ന് ഇവര്‍ കടന്നുകളയുകയായിരുന്നു.
അരുണിനൊപ്പമെത്തിയ സുഹൃത്ത് ശശാങ്കനെയും സംഘം മര്‍ദ്ദിച്ചിരുന്നു. സംഘത്തില്‍ നിന്നും ഓടി രക്ഷപ്പെട്ട ശശാങ്കന്‍ മതിലകം പോലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിക്കുകയായിരുന്നു.