കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തിനു കാരണക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തിനു കാരണക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടും. കുറ്റവാളികളെ സംരക്ഷിക്കാന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിനു പറ്റില്ല. ശിക്ഷിക്കപ്പെടുമെന്നത് എല്‍.ഡി.എഫ്. കാഴ്ചപ്പാടാണ്. മുഖ്യമന്ത്രി ഇക്കാര്യമാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.