കോഴിക്കോട്: കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ മധ്യവയസ്‌കനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുചുകുന്ന് പുനത്തില്‍ വളപ്പില്‍ കുഞ്ഞമ്മദി(52)നെയാണ് മൂടാടി ഹില്‍ബസാര്‍ മുഹ് യുദ്ദീന്‍ പള്ളിക്ക് സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ 9.30ന് നാട്ടുകാരാണ് മൃതദേഹം കണ്ടത്. ഇന്നലെ വൈകിട്ട് മൂന്നിന് കുഞ്ഞമ്മദിനെ വീട്ടില്‍ നിന്നും കാണാതായിരുന്നു. ഫോണും വാഹനവും വീട്ടില്‍ വച്ചിട്ടാണ് പോയത്. ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
തുടര്‍ന്ന് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി അന്വേഷണം നടത്തി വരുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍.