പാലക്കാട്: പി. ജയരാജന്റെ പുസ്തകം കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
മഅദനിയെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് സി.പി.എമ്മാണ്. യു.ഡി.എഫ്. ഘടകകക്ഷിയായ ലീഗിനെ ദുര്‍ബലപ്പെടുത്താനാണ് സി.പി.എം. ശ്രമിച്ചിട്ടുള്ളത്. വോട്ടര്‍മാരെ കബളിപ്പിക്കാനാണ് ലീഗ് വിരോധം പറയുന്നത്.
എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ സംരക്ഷിക്കുന്നത് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ്. ദിവ്യയ്ക്ക് അഭയം കൊടുത്തത് എ.കെ.ജി. സെന്ററിലാണ്.
ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ കേരള പോലീസിന് ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ല. ദിവ്യയെ അറസ്റ്റ് ചെയ്താല്‍ സി.പി.എമ്മിലെ ഉന്നതന്റെ ഇടപാടുകള്‍ അടക്കം പുറത്താകുമെന്ന ആശങ്കയാണ് പാര്‍ട്ടിക്കെന്നും സുരേന്ദ്രന്‍ പറഞ്ഞു.