/sathyam/media/media_files/2024/12/15/T0Dyx5IymUtuHtL5WNVa.jpg)
പത്തനംതിട്ട: കൂടല്‍ മുറിഞ്ഞകല്ലിലുണ്ടായ അപകടത്തില്‍ മരിച്ച നിഖിലും അനുവും എട്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹിതരായിട്ട് 15 ദിവസങ്ങള്‍. കാനഡയില്‍ ജോലി ചെയ്തിരുന്ന നിഖില്‍ അനുവിനെ ഒപ്പം കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അപകടം.
നവംബര്‍ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. മധുവിധുവിനു ശേഷം മലേഷ്യയില്‍ നിന്നും മടങ്ങിയെത്തിയ ഇവരെ കൂട്ടി നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അനുവിന്റെ പിതാവ് ബിജു പി. ജോര്‍ജും മടങ്ങവെയായിരുന്നു അപകടം. അപകടത്തില്‍ ഇവരും മരിച്ചു. വാഹനത്തിന്റെ അമിത സ്പീഡും ഉറങ്ങിപ്പോയതുമാകാം അപകടത്തിന് കാരണമായതെന്നാണ് നിഗമനം.
ഞായറാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു അപകടം. ആന്ധ്രാപ്രദേശില്‍ നിന്ന് എത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. വീട്ടിലേക്ക് അപകട സ്ഥലത്ത് നിന്ന് വെറും ഏഴു കിലോമീറ്റര്‍ മാത്രം ദൂരമുണ്ടായിരുന്നുള്ളൂ.
ബസിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു കാര്‍. ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഓടിവന്നത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അപകടകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us