New Update
/sathyam/media/media_files/uQew9VbNU5t7nqnM1R02.jpg)
മലപ്പുറം: ചങ്ങരംകുളം ചിറവല്ലൂര്‍ ചന്ദനക്കുടം നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു. ചിറവല്ലൂര്‍ സെന്ററില്‍ പുള്ളൂട്ട് കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം.
Advertisment
ആനപ്പുറത്തുണ്ടായിരുന്ന മൂന്ന് പേരെ ആന കുടഞ്ഞു താഴെയിട്ടു. ഒരാള്‍ക്ക് നിസാര പരിക്കുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നേര്‍ച്ചയുടെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കെട്ടുകാഴ്ചകള്‍ വരുന്നതിന് ഇടയിലാണ് ആന ഇടഞ്ഞത്.
ടീം എന്‍.സി.സിയുടെ കാഴ്ചയുടെ ഭാഗമായി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. പാപ്പാന്മാര്‍ ആനയെ തളയ്ക്കാന്‍ ശ്രമിച്ചെങ്കിലും നില്‍ക്കാതെ റോഡിലൂടെ ഓടി ഭീതി പരത്തുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.