കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട്  അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം

ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടേയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. 

New Update
646446

കൊല്ലം:  ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടേയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. 

Advertisment

കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്കിനോട് അനുബന്ധിച്ചുണ്ടായ ആഘോഷത്തിനിടെയാണ് അപകടം.  വണ്ടിക്കുതിര വലിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കുട്ടി മരിച്ചത്. 

Advertisment