പത്തനംതിട്ട: നഴ്സിങ് വിദ്യാര്‍ഥി അമ്മു സജീവന്റെ മരണത്തില്‍ അറസ്റ്റിലായ മൂന്ന് വിദ്യാര്‍ഥിനികളെയും വീണ്ടും റിമാന്‍ഡില്‍ വിട്ടു. അഞ്ജന മധു, അലീന ദിലീപ്, എ.ടി. അക്ഷിത എന്നിവരെയാണ് 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
രണ്ടുദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ 11നാണ് പ്രതികളെ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്. ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ അന്വേഷണം അട്ടിമറിക്കുമെന്ന് പോലീസ് കോടതിയെ അറിയിച്ചു.
മൂന്ന് പേരുടെയും മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.