Advertisment

വടക്കാഞ്ചേരിയില്‍ യുവാവിനെ തെങ്ങിന്‍തോപ്പില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യ

പ്രവാസിയായ വിരുപ്പാക്ക സ്വദേശി ഷെരീഫാ(48)ണ് മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
353

തൃശൂര്‍: വടക്കാഞ്ചേരി വിരുപ്പാക്കയില്‍ യുവാവിനെ തെങ്ങിന്‍തോപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യ.

Advertisment

പ്രവാസിയായ വിരുപ്പാക്ക സ്വദേശി ഷെരീഫാ(48)ണ് മരിച്ചത്. ഷെരീഫ്  പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് മരിച്ചതല്ലെന്നും ജീവനൊടുക്കിയതാണെന്നുമാണ് വടക്കാഞ്ചേരി പോലീസിന്റെ നിഗമനം. 

പോലീസ് നടത്തിയ പരിശോധനയില്‍ കൈവിരലില്‍ ഇലക്ട്രിക് വയര്‍ ചുറ്റിയതായി കണ്ടെത്തി. തൊട്ടു മുകളിലുള്ള വൈദ്യുതി ലൈനിലേക്ക് വയറിന്റെ അറ്റം ഓലമടലില്‍ ചുറ്റി ഘടിപ്പിച്ചിട്ടുമുണ്ടായിരുന്നു. ഇലക്ട്രിക് വയര്‍ ഷെരീഫ് വീട്ടില്‍ നിന്നു കൊണ്ടുവന്നതാണെന്നും പോലീസ് പറഞ്ഞു.

 

Advertisment