തിരുവനന്തപുരം:നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി എ. സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക്
നടൻ മോഹൻലാലിനെ ക്ഷണിച്ച് നരേന്ദ്ര മോദി. എന്നാല്‍, വ്യക്തിപരമായ അസൗകര്യം കാരണം സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്താനാകില്ലെന്നാണ് മോഹൻലാല്‍ അറിയിച്ചു.
ചടങ്ങില്‍ പങ്കെടുക്കാൻ നടൻ രജനീകാന്ത് ഡല്‍ഹിയിലേക്ക് തിരിച്ചിരുന്നു.
മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് 7. 15ന് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടക്കും. ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. ബിജെപിയുടെയും ഘടകക്ഷികളുടെയും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.