New Update
/sathyam/media/media_files/2024/11/18/XzRTlrlF39XdBqxL2LWb.jpg)
കണ്ണൂര്‍: പഴശിയില്‍ മകന്‍ ഓടിച്ച ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് അമ്മ മരിച്ചു. കൂത്തുപറമ്പ് പുറക്കളം കിണവക്കലിലെ ഒറവയല്‍ വീട്ടില്‍ കെ.ശ്രീമതി(64)യാണ് മരിച്ചത്.
Advertisment
മകന്‍ അനില്‍കുമാറിനെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോയും മട്ടന്നൂര്‍ ഭാഗത്തുനിന്ന് തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ 5.30ന് മട്ടന്നൂര്‍-തലശേരി റോഡില്‍ പഴശി റേഷന്‍കടയ്ക്ക് മുന്നിലാണ് അപകടം. ശ്രീമതിയെ വൈദ്യരെ കാണിക്കാന്‍ എടൂരിലേക്ക് മകനൊപ്പം പോകവെയാണ് അപകടം.
റോഡിലേക്ക് വീണ ഇരുവരെയും നാട്ടുകാര്‍ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സി. ഗംഗാധരനാണ് ശ്രീമതിയുടെ ഭര്‍ത്താവ്. മറ്റു മക്കള്‍: ബിനു, ബിന്ദു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us