പള്ളിപ്പെരുന്നാളിനിടെ പോലീസ് ജീപ്പിന് മുകളില്‍ കയറിനിന്ന് യുവാവിന്റെ അതിക്രമം; പോലീസുകാര്‍ക്കു നേരേ ആക്രമണം; നാലു പേര്‍ അറസ്റ്റില്‍

പുഴയ്ക്കല്‍ സ്വദേശി ആബിദാണ് ജീപ്പിന് മുകളില്‍ കയറി നിന്നത്. 

New Update
242442

തൃശൂര്‍: ആമ്പക്കാട് പള്ളിപ്പെരുന്നാളിനിടെ പോലീസ് ജീപ്പിന് മുകളില്‍ കയറിനിന്ന് യുവാവിന്റെ പരാക്രമം. പുഴയ്ക്കല്‍ സ്വദേശി ആബിദാണ് ജീപ്പിന് മുകളില്‍ കയറി നിന്നത്. 

Advertisment

തടയാനെത്തിയ പോലീസുകാരായ എസ്.ഐ ഫയാസ്, ഗോകുല്‍, സോളമന്‍ എന്നിവരെയും ഇയാള്‍  ആക്രമിച്ചു. സംഭവത്തില്‍ ആബിദ്, സഹോദരന്‍ അജിത്ത്, സുഹൃത്തുക്കളായ ചിറ്റാട്ടുകര സ്വദേശി ധരന്‍, കുന്നത്തങ്ങാടി സ്വദേശി എഡ്വിന്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ദിവസം പള്ളിപ്പെരുന്നാളിനിടെ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കം തീര്‍ക്കാന്‍ പോലീസെത്തിയപ്പോഴായിരുന്നു സംഭവം. സംഘര്‍ഷമുണ്ടാക്കിയ മറ്റ് പതിനഞ്ച് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

Advertisment