Advertisment

ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ പടക്കം പൊട്ടിക്കാന്‍ പാടില്ല: സര്‍ക്കാര്‍ ഉത്തരവ്

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. 

New Update
424224242

തിരുവനന്തപുരം: ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ പടക്കം പൊട്ടിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. 

Advertisment

സുപ്രീംകോടതി ഉത്തരവും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശവും കണക്കിലെടുത്താണ് നടപടി. ഹരിത പടക്കങ്ങള്‍ (110 ഡെസിബെല്‍ ശബ്ദം) മാത്രമേ വില്‍ക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്നുമാണ് ഉത്തരവ്. 

 

 

Advertisment