കരുനാഗപ്പള്ളി: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കരുനാഗപ്പള്ളി കോഴിക്കോട് മേക്ക് അയണിവേലിക്കുളങ്ങര അരയശേരി വീട്ടില്‍ താമസിക്കുന്ന ആലപ്പുഴ പണ്ടാരത്തുരുത്ത് സ്വദേശി ഹരീഷ് കുമാറാ( 41)ണ് പിടിയിലായത്.
ഇയാളുടെ ഭാര്യയും കരുനാഗപ്പള്ളിയിലെ വസ്ത്ര വ്യാപാര കേന്ദ്രത്തിലെ ജീവനക്കാരിയുമായ രശ്മി(38) ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 10.30ന് മദ്യപിച്ചെത്തിയ ഇയാള്‍ കിടപ്പുമുറിയില്‍ കതകടച്ച് ഇരുന്ന ഭാര്യ രശ്മിയെ കമ്പിവടി ഉപയോഗിച്ച് കതക് തല്ലി തകര്‍ത്ത് അകത്ത് പ്രവേശിച്ച ശേഷം അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു
സുഖമില്ലാതിരുന്ന മകളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ രശ്മി ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം ഇയാള്‍ ഒളിവില്‍പ്പോയിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.