കണ്ണൂര്‍: തെറ്റ് പറ്റിയെന്ന് എ.ഡി.എം. നവീന്‍ ബാബു തന്നോട് പറഞ്ഞിട്ടുണ്ടെന്ന് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്‍.
തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു എന്നോട് പറഞ്ഞിട്ടുണ്ട്. സത്യം സത്യമായി പറയാതിരിക്കാനാകില്ല. കോടതി വിധിയിലുള്ള കാര്യങ്ങള്‍ ശരിയാണ്. എന്റെ മൊഴി പൂര്‍ണമായി പുറത്തുവന്നിട്ടില്ല. അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ല.
എനിക്ക് കാര്യങ്ങള്‍ പറയാന്‍ പരിമിതിയുണ്ട്. എനിക്കെതിരെയുള്ള ആരോപണത്തിലും അന്വേഷണം നടക്കട്ടെ. അന്വേഷണത്തില്‍ ഇരിക്കുന്ന വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.