New Update
/sathyam/media/media_files/2024/10/29/83AdV7wTDMAsPYZwsmSi.jpg)
കൊച്ചി: ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സിയുടെ വോള്‍വോ എസി ലോഫ്‌ളോര്‍ ബസ് കത്തിയമര്‍ന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു. ബസില്‍ ഇന്ന് വിശദമായ പരിശോധന നടത്തും. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കും.
Advertisment
അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരം എറണാകുളം ചിറ്റൂര്‍ റോഡിലെ കാരിക്കാമുറി ജങ്ഷനില്‍ വച്ച് എറണാകുളത്ത് നിന്ന് തൊടുപുഴയിലേക്ക് പോയ മൂവാറ്റുപുഴ ഡിപ്പോയിലെ ബസിനാണ് തീപിടിച്ചത്.