ഇരുമ്പനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, മൂന്നു പേരുടെ നില ഗുരുതരം

തിരുവാണിയൂര്‍ സ്വദേശിയായ അജിത്താ(26)ണ് മരിച്ചത്.

New Update
35353

കൊച്ചി: ഇരുമ്പനത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തിരുവാണിയൂര്‍ സ്വദേശിയായ അജിത്താ(26)ണ് മരിച്ചത്. പത്തനംതിട്ട സ്വദേശി രഞ്ജി ജോസ്, തിരുവാണിയൂര്‍ സ്വദേശി ജോഷ്, ജിതിന്‍ എന്നിവരുടെ നില ഗുരുതരമാണ്. 

Advertisment

കൊച്ചി വളഞ്ഞമ്പലത്തെ സ്വകാര്യസ്ഥാപനത്തില്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വിദ്യാര്‍ത്ഥികളാണ് നാല് പേരും. അമിതവേഗത്തിലെത്തിയ കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. 

സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ പുലര്‍ച്ചെ 4.30നാണ് സംഭവം. കാക്കനാട് ഭാഗത്ത് നിന്ന് സിമന്റ് ലോഡുമായി വരികയായിരുന്നു ലോറിയില്‍ എതിരെ കരിങ്ങാച്ചിറ ഭാഗത്ത് നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. 

കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ദിശ തെറ്റി ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. 

 

Advertisment