ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് 17 ലക്ഷം;  ഒരാള്‍കൂടി പിടിയില്‍

കോഴിക്കോട് പെരുവയല്‍ പുലപ്പറമ്പില്‍ മുഹമ്മദ് മിന്‍ഹാജ് (22), പന്തീരങ്കാവ് കുഴിപ്പള്ളി മിത്തല്‍ ഷിഫാദലി (27) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 

New Update
4242

ആലുവ: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് 17 ലക്ഷം രൂപ നഷ്ടപ്പെട്ട കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കോഴിക്കോട് കിഴക്കോത്ത് മേലേച്ചാലില്‍ വീട്ടില്‍ മുഹമ്മദ് സെയ്ദി(26)നെയാണ് അറസ്റ്റ് ചെയ്തത്.  ദുബൈയിലേക്ക് മുങ്ങിയ ഇയാളെ നാട്ടിലെത്തിച്ചാണ് പിടികൂടിയത്. കോഴിക്കോട് പെരുവയല്‍ പുലപ്പറമ്പില്‍ മുഹമ്മദ് മിന്‍ഹാജ് (22), പന്തീരങ്കാവ് കുഴിപ്പള്ളി മിത്തല്‍ ഷിഫാദലി (27) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 

Advertisment

വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ടാസ്‌കിലൂടെ ജോലി ചെയ്ത് വരുമാനമുണ്ടാക്കാമെന്ന വാഗ്ദാനം നല്‍കിയാണ് എടത്തല സ്വദേശിനിക്ക് 17 ലക്ഷം രൂപ നഷ്ടമായത്.  'വെറൈറ്റി ഫുഡിന്' റേറ്റിങ് ഇടുകയായിരുന്നു ജോലി. ഇതിലൂടെ കുറച്ച് പണം ലഭിക്കുകയും ചെയ്തു. 

പ്രതിഫലമായി ചെറിയ തുകകള്‍ നല്‍കിയത്. കുറച്ച് തുക ഇന്‍വെസ്റ്റ് ചെയ്താല്‍ വന്‍ തുക ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് മൂന്നുലക്ഷം, അഞ്ചുലക്ഷം, രണ്ടുലക്ഷം എന്നിങ്ങനെ ഘട്ടംഘട്ടമായി തുക നിക്ഷേപിച്ചു. ആദ്യഘട്ടത്തില്‍ അതിനും ചെറിയ തുക തിരികെ കിട്ടി. അങ്ങനെ പല ഘട്ടങ്ങളിലായി 17 ലക്ഷം രൂപ നിക്ഷേപിപ്പിക്കുകയായിരുന്നു. 

ഒടുവില്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. തുടര്‍ന്ന് തട്ടിപ്പാണെന്ന് മനസിലായി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ വിബിന്‍ ദാസ്, എസ്.ഐമാരായ സി.ആര്‍. ഹരിദാസ്, എം. അജേഷ്, എ.എസ്.ഐ ടി.കെ. സലാവുദ്ദീന്‍, സി.പി.ഒമാരായ ലിജോ ജോസ്, ആല്‍ബിന്‍ പീറ്റര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Advertisment