കൊല്ലം: ഇന്‍സ്റ്റഗ്രാം വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിചയപ്പെട്ട് നഗ്നചിത്രങ്ങള്‍ കരസ്ഥമാക്കി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റില്‍. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഷെമീര്‍ അലിയാണ് പിടിയിലായത്. അഞ്ചല്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്.
വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണ് രാമനാട്ടുകര സ്വദേശിയായ ഷെമീര്‍ അലി. സഞ്ജു എന്ന പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കിയാണ് നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയിരുന്നത്.
തന്റെ സുഹൃത്തുമായി ഇയാള്‍ പ്രണയത്തിലാണെന്ന വിവരം മനസിലാക്കി പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചു. ഇതോടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയിലേക്ക് കടന്നു.
മാനസികമായി തളര്‍ന്ന പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.