വേങ്ങരയില്‍ വയോധികനെ തോട്ടത്തിലെ  കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കര്‍ഷകനായ മമ്മദു ഹാജിയാണ് മരിച്ചത്

New Update
24242

മലപ്പുറം: വേങ്ങരയില്‍ വയോധികനെ പാടത്തെ തോട്ടത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ഷകനായ മമ്മദു ഹാജിയാണ് മരിച്ചത്. ദിവസവും രാവിലെ തോട്ടത്തിലെത്താറുണ്ട്. തിരികെ വീട്ടിലേക്ക് എത്താതിരുന്നതിനാല്‍ വീട്ടുകാര്‍ പരിശോധന നടത്തിയപ്പോഴാണ്  കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. 

Advertisment

വേങ്ങര പോലീസും മലപ്പുറത്തു നിന്നും പോലീസ് സയന്റിഫിക് അസിസ്റ്റന്റും സ്ഥലത്തെത്തി പരിശോധന നടത്തി. ഭാര്യ: പാത്തുക്കുട്ടി, മക്കള്‍: സിറാജുദ്ദീന്‍, റംസീന, ജംഷീന, ഷാഹിദ, ഷംസത്ത്. 

Advertisment